തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ ഡോ. ഭട്ട് നേത്ര ജ്യോതി അഡ്വാൻസ്ഡ് ഐ കെയർ ഹോസ്പിറ്റലിന്റെ സഹായത്തോടെ മൂന്നു ദിവസമായി നടന്നു വന്ന നേത്ര പരിശോധന ക്യാമ്പ് സമാപിച്ചു. പ്രിൻസിപ്പൽ ശശി.കെഎൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചിന്മയ കറസ്പോണ്ടന്റ് ടി.വി ജയകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. നേത്ര രോഗ വിദഗ്ധ ഹരിത നേത്രപരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ പ്രധാനമായും ഉണ്ടാകുന്ന നേത്ര രോഗങ്ങളെക്കുറിച്ചും വിശദീകരിച്ചു. വൈസ് പ്രിൻസിപ്പൽ ഒ.പി. രഘു , ജനറൽ കൺവീനർ കെ.ഷീബ, സയൻസ് ക്ലബ് കൺവീനർ മനീഷ ഷാജു എന്നിവർ സംസാരിച്ചു. സയൻസ് വിഭാഗം മേധാവി ബിന്ദു.ഒ നന്ദി രേഖപ്പെടുത്തി.
The three-day eye examination camp organized at Chinmaya Vidyalaya has concluded.